/kalakaumudi/media/media_files/2026/02/17/maaram-2026-02-17-15-23-09.jpg)
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലോ സ്വകാര്യഭൂമിയിലോ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് അപേക്ഷ നൽകാം.
കേരള പഞ്ചായത്തിരാജ് നിയമത്തിലെ 238 വകുപ്പ് പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്കോ കേരള മുസിപ്പാലിറ്റീസ് ആക്ടിലെ 412 വകുപ്പ് പ്രകാരവും കോർപറേഷൻ നഗരസഭാ സെക്രട്ടറിമാർക്കോ അപേക്ഷ നൽകാം.
നിലവിൽ ഓൺലൈൻ അപേക്ഷ കെ സ്മാർട്ട് ആപ്‌ളിക്കേഷൻ വഴിയും നൽകാം. കെ സ്മാർട്ടിൽ റജിസ്റ്റർ ചെയ്ത ശേഷം പരാതിപരിഹാര മെഡ്യൂൾ തിരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടത്.
ചിത്രങ്ങളും അപ്‌ലോഡ് ചെയ്യേണ്ടിവരും. അപകടകരമായ മരങ്ങളാണെന്നു ബോധ്യപ്പെട്ടാൽ ആ മരങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നു ചെലവിട്ടു മുറിച്ചുമാറ്റാനും ചെലവ് പിന്നീട് ഭൂവുടമയിൽ നിന്ന് ഈടാക്കാനും അധികാരമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
