/kalakaumudi/media/media_files/2025/09/11/img-20250911-wa0025-2025-09-11-18-28-22.jpg)
ദുബായ്/കോഴിക്കോട്: നഴ്‌സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്‌റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളറാണ് സമ്മാനത്തുക. രോഗീ പരിചരണം, നഴ്‌സിങ്ങ് രംഗത്തെ നേതൃപാഠവം, നഴ്‌സിങ്ങ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ ലോകത്തെവിടെയുമുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാർന്ന പരിശ്രമങ്ങൾ എടുത്തുകാണിക്കാനും, അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾ വരെ തിരഞ്ഞെടുക്കാം.
കഴിഞ്ഞ വർഷം 199 രാജ്യങ്ങളിൽ നിന്നായി 100,000 ലധികം നഴ്‌സുമാരിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്.
ആരോഗ്യ പരിചരണത്തിൻ്റെ നട്ടെല്ലായി നിലകൊള്ളുന്നവരെ ആദരിക്കുന്നതിനും ഈ മഹത്തായ തൊഴിലിന്റെ ഭാഗമാകാൻ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്‌റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് വിഭാവനം ചെയ്യപ്പെട്ടതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഈ വർഷത്തെ അപേക്ഷകൾ www.asterguardians.com ഇഷ്ട ഭാഷകളിൽ 2025 നവംബർ 10 നകം സമർപ്പിക്കാം.2026 മെയ് മാസത്തിലെ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.