വനിത ശിശു വികസന വകുപ്പ് വഴി അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതി 2024-25 ലേക്ക് അപേക്ഷിക്കാം. സ്വന്തമായി താമസിക്കാന്‍ ചുറ്റുപാടില്ലാതെ, ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്നതാണ് പദ്ധതി. www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അപേക്ഷകരുടെയും സംരക്ഷിക്കപ്പെടുന്ന വിധവയുടെയും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വിധവയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവയിലൊന്ന്), വിധവയുടെയും സംരക്ഷകരുടെയും പേരിലുള്ള സംയുക്ത ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, വിധവ അപേക്ഷെരുടെ സംരക്ഷണത്തിലാണെന്ന ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രം, വിധവ ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍/അല്ലെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നുമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (പരിധി ഒരു ലക്ഷംരൂപ) എന്നിവ അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാരില്‍ നിന്ന് ലഭിക്കും.
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം
സ്വന്തമായി താമസിക്കാന്‍ ചുറ്റുപാടില്ലാതെ, ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്നതാണ് പദ്ധതി.
New Update
00:00
/ 00:00