ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഒരു പദവിയിൽ കുറഞ്ഞത് രണ്ടു വർഷ കാലാവധി വേണമെന്നും സ്ഥലംമാറ്റത്തിനും നിയമനത്തിനും സിവിൽ സർവീസ് ബോർഡിന്‍റെ അനുമതി ആവശ്യമാണെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു.

author-image
Devina
New Update
high

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം എന്നിവയിൽ പൂ‍ർണ സ്വാതന്ത്യം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 ഒരു പദവിയിൽ കുറഞ്ഞത് രണ്ടു വർഷ കാലാവധി വേണമെന്നും സ്ഥലംമാറ്റത്തിനും നിയമനത്തിനും സിവിൽ സർവീസ് ബോർഡിന്‍റെ അനുമതി ആവശ്യമാണെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു.

 ഇത് ചോദ്യം ചെയ്താണ് സര്‍ക്കാരിന്‍റെ അപ്പീൽ. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ സ്ഥലം മാറ്റിയ ഉത്തരവ് രണ്ട് തവണ ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.

 ഈ സ്റ്റേ ഉത്തരവിനേയും സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിനായി ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ അഡ്വക്കേറ്റ് ജനറൽ തന്നെ കോടതിയിൽ ഹാജരാകും.