/kalakaumudi/media/media_files/2026/01/15/rcccccccccccccccccccccccccc-2026-01-15-16-44-07.jpg)
തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ബന്ധുനിയമനം നടന്നെന്ന പരാതിയിൽ അന്വേഷണസമിതി റിപ്പോർട്ട് നൽകി.
ആർസിസി സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.ബി.ഗീതാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
റിപ്പോർട്ട് ആർസിസി ഡയറക്ടർ ചൊവ്വാഴ്ച ആരോഗ്യസെക്രട്ടറിക്ക് കൈമാറിയിരുന്നു. ബന്ധുനിയമന വിവാദത്തിൽ അന്വേഷണവിധേയമായി ആർസിസി ചീഫ് നഴ്‌സിങ് ഓഫീസർ ആർ.ശ്രീലേഖയെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഇവരാണ് റാങ്ക് പട്ടിക തയ്യാറാക്കാൻ നേതൃത്വം നൽകിയത്.
ചീഫ് നഴ്‌സിങ് ഓഫീസറുടെ ബന്ധുക്കളടക്കം റാങ്ക് പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ ഇടം പിടിച്ചു വെന്നുകാട്ടി കോൺഗ്രസ് നേതാവ് ശ്രീകാര്യം ശ്രീകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
2025 ജൂലായിൽ അപേക്ഷ ക്ഷണിച്ച് സെപ്റ്റംബർ നടത്തിയ പരീക്ഷയാണ് വിവാദങ്ങളിൽ കുടുങ്ങിയത്.
800 ലധികം പേർ അപേക്ഷിച്ചിരുന്നു. ഒരു വർഷത്തേക്കുള്ള കരാർ നിയമനത്തിൽ 28500 രൂപയായിരുന്നു പ്രതിമാസവേതനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
