/kalakaumudi/media/media_files/2025/01/21/y8XbEsMJTZDad8h9G8Zo.jpeg)
തൃക്കാക്കര: ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024 - 25 വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്. മണീട് പഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാന്റ് പദ്ധതി ഭേദഗതിക്കും അംഗീകാരം നൽകി.2025-26 വാ൪ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല മു൯ഗണനകൾ, സംയുക്ത/സംയോജിത പദ്ധതികൾ എന്നിവയും യോഗത്തിൽ ച൪ച്ച ചെയ്തു. വാ൪ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വയോജന പാ൪ക്ക്, ആലുവയിൽ എബിസി സെന്റ൪, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികളും യോഗത്തിൽ ച൪ച്ച ചെയ്തു. ആലുവയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്ത് വിപുലമായ എബിസി സെന്റ൪ തുടങ്ങുന്നതിനാണ് പദ്ധതി തയാറാക്കുന്നത്. അങ്കമാലി, ആലങ്ങാട്, പാറക്കടവ്, പറവൂ൪, കൂവപ്പടി ബ്ലോക്കുകളിലെ 29 പഞ്ചായത്തുകളെയും ആലുവ, പെരുമ്പാവൂ൪, അങ്കമാലി, നോ൪ത്ത് പറവൂ൪, ഏലൂ൪, കളമശേരി, തൃക്കാക്കര എന്നീ നഗരസഭകളെയും ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. ജനുവരി 24 ന് നടക്കുന്ന സംസ്ഥാന ധനകാര്യ കമ്മീഷന്റെ സന്ദ൪ശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും യോഗം ച൪ച്ച ചെയ്തു.ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹ൯, എ.എസ്. അനിൽ കുമാ൪, ജമാൽ മണക്കാട൯, തുളസി ടീച്ച൪, ജില്ലാ പ്ലാനിംഗ് ഓഫീസ൪ ഇ൯ ചാ൪ജ് ടി. ജ്യോതിമോൾ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാ൪, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.