/kalakaumudi/media/media_files/2025/09/09/vallamkali-2025-09-09-14-32-40.jpg)
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി. 51 പളളിയോടങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും. റവന്യുമന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്തു. ജലഘോഷയാത്രയ്ക്ക് ശേഷമാണ് മത്സര വള്ളംകളി നടക്കുന്നത്. 51 പള്ളിയോടങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും. എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.