പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

പരിഭ്രാന്തരായ കാണികള്‍ ചിതറി ഓടിയതോടെ ഇതില്‍ പലരും വീണു. ഇങ്ങനെ 19 പേര്‍ക്കും പരുക്കേറ്റു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.

author-image
Biju
New Update
fsdf

മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ ഫുട്‌ബോള്‍ കളിക്കിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി 22 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തില്‍ വിട്ട പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരമായിരുന്നു. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികള്‍ക്ക് ഇടയില്‍ വീണ് പൊട്ടിയത്. പടക്കത്തിന്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. 

പരിഭ്രാന്തരായ കാണികള്‍ ചിതറി ഓടിയതോടെ ഇതില്‍ പലരും വീണു. ഇങ്ങനെ 19 പേര്‍ക്കും പരുക്കേറ്റു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.

fire ceasefire