/kalakaumudi/media/media_files/2025/08/04/nm-2-2025-08-04-18-12-04.jpg)
കൊച്ചി : പ്രൊഡ്യുസേഴ്സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് സാന്ദ്രാ തോമസിന്റെ പത്രിക തള്ളി. വരണാധികാരിയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് നീക്കം. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറർ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്ക് തർക്കം ഉണ്ടായത്. ട്രഷറർ, എക്സിക്യൂട്ടീവ്, പ്രസിഡന്റ് സ്ഥാനത്തേക്കാണ് പത്രിക സമർപ്പിച്ചത്.വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പർദ്ദയാണ്. നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മൽസരിക്കും.
നിർമാതാവ് ഷീലു എബ്രഹാമും മൽസരിക്കും. ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പുണ്ട്. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവ് എന്ന് പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമമുണ്ട്. താൻ നിരവധി സിനിമകൾ നിർമിച്ച ആളാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.