ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ: മുഖ്യമന്ത്രി

ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത് നാടിന് നിരക്കാത്ത രീതിയിലായിരുന്നു. ഭരണം സ്തംഭിപ്പിക്കാനായിരുന്നു ശ്രമം. സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്.

author-image
Prana
New Update
cm pinarayi vijayan latest news

കേരള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത് നാടിന് നിരക്കാത്ത രീതിയിലായിരുന്നു. ഭരണം സ്തംഭിപ്പിക്കാനായിരുന്നു ശ്രമം. സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്. പുതിയ യുജിസി ഭേദഗതി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഭേദഗതി പ്രകാരം സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍ക്കും വന്നിരിക്കാമെന്ന സ്ഥിതിയാണ്. കൃത്യമായ രാഷ്ട്രീയ ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ugc university cm pinarayi vijayan governor arif muhammad khan