ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്;  ഗവര്‍ണര്‍

നിയമം സഹായകരമാണെങ്കിലും അതിനെ പൂർണപരിഹാരമായി കാണാനാകില്ല. സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന് ഒറ്റയ്ക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകില്ല'. ഗവർണർ പറഞ്ഞു.

author-image
Vishnupriya
New Update
arif
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീയേയും പുരുഷനേയും വേർതിരിച്ച് കാണുന്നത് നമുക്ക് അം​ഗീകരിക്കാനാവില്ല. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

'ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിന് ഒരു കടമയുണ്ട്. എന്നാൽ, നമ്മുടെ മനസാക്ഷി എവിടെ പോയി. സമൂഹത്തോടുള്ള നമ്മുടെ കടമ എന്താണ്. സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതുവിധത്തിലാണ് നാം പെരുമാറുക. പിന്നെ, എന്തുകൊണ്ടാണ് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്. സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

സ്ത്രീയേയും പുരുഷനേയും വേർതിരിച്ച് കാണുന്നത് നമുക്ക് അം​ഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂർണപരിഹാരമായി കാണാനാകില്ല. സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന് ഒറ്റയ്ക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകില്ല'. ഗവർണർ പറഞ്ഞു.

hema committee report arif mohamamed khan