ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലാ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവെന്ന് എസ്എഫ്‌ഐ

'കേരള, മഹാത്മാഗാന്ധി, മലയാള, സാങ്കേതിക, കാര്‍ഷിക, ഫിഷറീസ് സര്‍വകലാശാലകളുടെ സെര്‍ച്ച് കമ്മിറ്റികളാണ് അതാത് സര്‍വകലാശാലകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ ചാന്‍സലര്‍ ഏകപക്ഷീയമായി രൂപീകരിച്ചത്.

author-image
Anagha Rajeev
New Update
arif
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സര്‍വകലാശാല പ്രതിനിധികളില്ലാതെ വിസി സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച ചാന്‍സലറുടെ നടപടി നിയമവിരുദ്ധമെന്ന് എസ്എഫ്‌ഐ. സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലാ നിയമങ്ങളെ വീണ്ടും  കാറ്റില്‍ പറത്തുകയാണെന്നും എസ്എഫ്ഐ വിമർശിച്ചു

'കേരള, മഹാത്മാഗാന്ധി, മലയാള, സാങ്കേതിക, കാര്‍ഷിക, ഫിഷറീസ് സര്‍വകലാശാലകളുടെ സെര്‍ച്ച് കമ്മിറ്റികളാണ് അതാത് സര്‍വകലാശാലകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ ചാന്‍സലര്‍ ഏകപക്ഷീയമായി രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍വകലാശാലകളില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയേറ്റ ചാന്‍സലര്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.'സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്.

arif muhammed khan governor arif muhammed khan