'മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞില്ല'; അറിയിച്ചതിന് മാധ്യമങ്ങളോട് നന്ദി: പരിഹാസവുമായി ഗവര്‍ണര്‍

വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ വിവരങ്ങൾ അറിയിക്കാറില്ലെന്ന്  നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

author-image
Vishnupriya
New Update
arif

പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാന്‍

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രസംബന്ധിച്ച ചോദ്യത്തിന് പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, 'മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല', എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

'മുഖ്യമന്ത്രി വിദേശപര്യടനത്തിന് പോയോ, ഞാനറഞ്ഞിട്ടില്ല. നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി', ഗവര്‍ണര്‍ പറഞ്ഞു. എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന തുടർചോദ്യത്തിന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും  അദ്ദേഹം മറുപടിയായി പറഞ്ഞു. വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ വിവരങ്ങൾ അറിയിക്കാറില്ലെന്ന്  നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.സ്വകാര്യസന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഗവര്‍ണറെ അറിയിക്കാറുണ്ട്. പത്രക്കുറിപ്പും നല്‍കാറുണ്ട്. ഇത്തവണ ഇതുരണ്ടും ഉണ്ടായില്ല.

arif mohamamed khan cm pinarayi vijayan