ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ കുടുംബം കര്‍ണാടക സര്‍ക്കാരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും

ഡ്രഡ്ജര്‍ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചില്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ടാണ് കുടുംബം കര്‍ണാടക സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

author-image
anumol ps
New Update
karnataka landslides

ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ (ഫയല്‍ ചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

 



കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ കാണും. ഡ്രഡ്ജര്‍ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചില്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ടാണ് കുടുംബം കര്‍ണാടക സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

അര്‍ജുന്റെ ബന്ധു ജിതിന്‍, എം കെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ  അഷറഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക. കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.

ഡ്രഡ്ജര്‍ എത്തിക്കാനുള്ള കാലതാമസം മാത്രമേ ഉണ്ടാകൂവെന്നാണ് പ്രതീക്ഷിക്കുന്നത്. ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തിരച്ചില്‍ സാധ്യമാകില്ല. ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

karnataka landslides arjun