ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അര്‍ജുന്റെ കുടുംബം

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അര്‍ജുന്റെ കുടുംബം.

author-image
Prana
New Update
ar
Listen to this article
0.75x1x1.5x
00:00/ 00:00

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അര്‍ജുന്റെ കുടുംബം. അര്‍ജുനായുള്ള തിരച്ചില്‍ പുനരാംരംഭിക്കാന്‍ പ്രതിസന്ധിയുണ്ടെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം ആരോ തെറ്റിദ്ധരിപ്പിച്ചതാനാലാണെന്നും കുടുംബം പറയുന്നു

്അനുകൂലമായ കാലാവസ്ഥയുണ്ടായിട്ടും തിരച്ചില്‍ വൈകുന്നത് ജില്ലാ ഭരണകൂടത്തിന്റെ വീഴചയാണെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരണമെന്നാവശ്യപ്പെട്ടുള്ള ഹരജി കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ല. കേസ് അടുത്ത അവധിക്ക് മാറ്റി.

arjun