വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്

ഫൈനല്‍ ദിവസം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാണികള്‍ എത്തി. താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

author-image
Biju
New Update
dg

A portion of the gallery collapsed during the second half of the match

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. ഗ്യാലറി തകര്‍ന്ന് എഴുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. കണക്കില്‍ കൂടുതല്‍ പേര്‍ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഡിയം നിര്‍മ്മിച്ചത് പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗത്തിന്റെ അനുമതിയോടെയാണ്. 

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസമായി നടന്നു വരുന്ന മത്സരമാണ്. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി.  

ഗ്യാലറി പൊട്ടിതുടങ്ങുമ്പോള്‍ തന്നെ കാണികള്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

ഫൈനല്‍ ദിവസം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാണികള്‍ എത്തി. താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  പിഡബ്ല്യുഡി ഓവര്‍സിയര്‍ നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് അനുമതിപത്രം നല്‍കിയത്. സ്റ്റേഡിയം വലിയ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്.

palakkad