വയനാട്ടില്‍ 40ഓളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

വയനാട് മാനന്തവാടി ദ്വാരക എ യു പി സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച 40 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

author-image
Prana
New Update
food poison
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് മാനന്തവാടി ദ്വാരക എ യു പി സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച 40 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കം പിടിപെട്ടത്.
ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. സ്‌കൂളിലെ ആയിരത്തോളം കുട്ടികള്‍ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

FOOD POISON wayanad school lunch