കന്യാസ്ത്രീകളുടെ അറസ്റ്റ് ; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയെന്ന് കര്‍ദിനാള്‍

സംഭവത്തില്‍ സഭക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് പറഞ്ഞു.'ഇത് സ്വതന്ത്ര ജീവിതത്തിലുളള കടന്നു കയറ്റമാണ്'.

author-image
Sneha SB
New Update
CARDINAL CLEEMIS

തിരുവനന്തപുരം : ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്താരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി കെസിബിസി.സംഭവത്തില്‍ സഭക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് പറഞ്ഞു.ഇത് സ്വതന്ത്ര ജീവിതത്തിലുളള കടന്നു കയറ്റമാണ്.ചോദ്യം ചെയ്യപ്പെടുന്നത് മതസ്വാതന്ത്ര്യമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.നീതി നടപ്പാക്കാണം,ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണം. പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഭരണാധികാരികള്‍ സംസാരിക്കണം, പറയുന്നതില്‍ ഉറച്ചുനില്‍ക്കണം. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതി കാണുന്നുണ്ട്.ഇത് ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Arrest