/kalakaumudi/media/media_files/2025/07/29/rajiv-today-2025-07-29-12-32-21.jpg)
ഡല്‍ഹി : ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നീതി ലഭിക്കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും ബിജെപി ജനറല്‍ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാല്‍ താനും അവിടെ പോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചിരുന്നുവെന്നും. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനൂപ് ആന്റണി അവിടെയെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആദ്യം മനുഷ്യക്കടത്ത് മാത്രമാണ് ചുമത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ നിന്നാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്‌നമാണ്. ഇപ്പോഴത്തെ പരിഗണന കേസില്‍ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.