കലാസംവിധായകന്‍ ഹരി വര്‍ക്കല അന്തരിച്ചു

എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

author-image
anumol ps
New Update
hari

ഹരി വര്‍ക്കല

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: സിനിമ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ഹരി വര്‍ക്കല അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1984-ല്‍ സംവിധായകന്‍ ജോഷിയുടെ സന്ദര്‍ഭം എന്ന ചിത്രത്തിലാണ് ഹരി വര്‍ക്കലയുടെ സിനിമാ തുടക്കം. നിറക്കൂട്ട്, ന്യൂ ഡല്‍ഹി, നായര്‍സാബ്, സൈന്യം, നമ്പര്‍ 20 മദ്രാസ് മെയില്‍, ലേലം, പത്രം, ട്വന്റി ട്വന്റി, നരന്‍, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്റണി വര്‍ഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വര്‍ക്കല അവസാനം പ്രവര്‍ത്തിച്ചത്.

passed away hari varkala