വർണക്കാഴ്ചകളുമായി ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പ്

ഇടപ്പള്ളി ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പിന്റെ ചിത്ര ശില്പപ്രദർശനം 'ബിഫോർ കളേഴ്‌സ് ആൻഡ് ഷേപ്‌സിന്' കേരള ലളിതകലാ അക്കാഡമി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ തുടക്കമായി.

author-image
Shyam Kopparambil
New Update
sd

കൊച്ചി: ഇടപ്പള്ളി ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പിന്റെ ചിത്ര ശില്പപ്രദർശനം 'ബിഫോർ കളേഴ്‌സ് ആൻഡ് ഷേപ്‌സിന്' കേരള ലളിതകലാ അക്കാഡമി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ തുടക്കമായി. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എൻ.എ. മണി അദ്ധ്യക്ഷനായി. മേയർ അഡ്വ. എം. അനിൽകുമാർ, ഡോ. സാജു തുരുത്തിൽ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സുഗതൻ പനങ്ങാട് എന്നിവർ സംസാരിച്ചു.

ചിത്രകാരന്മാരായ എൻ.എ. മണി, ഡോ. സാജു തുരുത്തിൽ, സുഗതൻ പനങ്ങാട്, എം.എ. ജോണി, കെ.ആർ. ശശിധരൻ, സി.എ. വിശ്വൻ, ഡോ. ജോഗി പള്ളത്തന, രാജൻ മഞ്ഞുമ്മൽ, എ.യു. വേണുഗോപാൽ, കെ.കെ. അജികുമാർ, ടി.കെ. സുധീർ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. 17ന് വൈകിട്ട് 5ന് ഡോ. സി.ആർ. പ്രമോദിന്റെ പ്രഭാഷണത്തോടെ പ്രദർശനം സമാപിക്കും.

kochi art