കലോത്സവ കിരീടം; തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വെള്ളി അവധി

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

author-image
Prana
New Update
thrissur winners

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയതിനു പിന്നാലെ തൃശൂര്‍ ജില്ലയിലെ  എല്ലാ സ്‌കൂളുകള്‍ക്കും ജനുവരി പത്ത് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടര്‍. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണക്കപ്പ് നേടിയതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

holiday schools thrissur school kalolsavam