/kalakaumudi/media/media_files/r0xJRwNvr5QoSDL2ldHg.jpg)
arunachal pradesh malayalee death case person behind donbosco fake mail id found
തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് പൊലീസ് കണ്ടെത്തി. ഡോൺബോസ്‌കോ മെയിൽ ഐഡി ആര്യയുടേതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി ആര്യ തയാറാക്കിയതാണ് ഡോൺബോസ്‌കോ എന്ന വ്യാജ മെയിൽ ഐ.ഡി.
അന്യഗ്രഹ ജീവിതമെന്ന വിചിത്ര വിശ്വാസത്തിന് തുടക്കമിട്ടത് നവീൻ ആണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്രചിന്തകളുടെ ഭാഗമാക്കാൻ നവീൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലെത്തി മൂവരും ധ്യാനത്തിൽ പങ്കെടുത്തിരുന്നെന്നും പൊലീസ് വ്യക്തമാക്കി.അതെസമയം മൂവരുടേയും മരണത്തിന് പിന്നിൽ മറ്റേതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്നാണ് ഇനി അന്വേഷണ സംഘം പരിശോധിക്കുന്നത്.
അതെസമയം മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാൾ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണ് ഇവർ ശ്രമിച്ചത്. ആ സംശയം സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും.
ആൻഡ്രോമെഡ ഗ്യാലക്‌സിയിലെ മിതി എന്ന സാങ്കൽപ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്. മരിച്ചവരുടെ ലാപ്‌ടോപ്പും കംപ്യൂട്ടറും അടക്കമുള്ളവ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജീവനൊടുക്കുന്നതിനു മുൻപ് ഇവർ ഓൺലൈൻ വഴി മാറ്റരെങ്കിലുമായി സംവദിച്ചിട്ടുണ്ടോ എന്നുള്ളതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.