ഏക മകളുടെ മരണത്തിൽ നെഞ്ചുപൊട്ടി മഞ്ജുവും അനിലും; ആര്യ മരിച്ചത് വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ

ആര്യയുടെ മൃതദേഹത്തിൽ മുറിവുകളുണ്ടെന്ന്  അരുണാചൽ പ്രദേശിൽനിന്നുള്ള പൊലീസ് അറിയിച്ചിരുന്നു. കഴുത്തിൽ ബ്ലേഡ് കൊണ്ടുള്ള മുറിവും ഉണ്ടായിരുന്നു . സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

author-image
Rajesh T L
New Update
arya naveen

നവീൻ ദേവി ദമ്പതികളും ആര്യയും

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദമ്പതികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ (29) കല്യാണം അടുത്ത മാസം ഏഴാം തീയതി നിഷ്ക്കത്തയിച്ചിരിക്കുകയായിരുന്നു . തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തിൽ വച്ച് ഏക മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടയിലായിരുന്നു പിതാവ് അനിൽകുമാറും ഭാര്യ മഞ്ജുവും.  കല്യാണം വിളിച്ചുതുടങ്ങിയിരുന്നു . കഴിഞ്ഞവർഷം ആയിരുന്നു 

ആര്യയുടെ വിവാഹ നിശ്ചയം നടന്നത്. പൊതുവെ ആരോടും കുട്ടു കൂടാത്ത പ്രകൃതക്കാരിയായ ആര്യ സ്കൂളിൽനിന്നു ടൂർ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനിൽകുമാറും ബന്ധുക്കളും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാർ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു.

സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. എന്നും സ്കൂളിൽനിന്ന് ഓട്ടോയിൽ വന്നിറങ്ങി ആരോടും മിണ്ടാതെ വീട്ടിലേക്കു കയറിപ്പോകുന്നതാണു പതിവ്. ആര്യ വീട്ടിൽ വെച്ചും കുട്ടികളെ ഫ്രഞ്ച് പഠിപ്പിച്ചിരുന്നു. 

ആര്യയുടെ മൃതദേഹത്തിൽ മുറിവുകളുണ്ടെന്ന്  അരുണാചൽ പ്രദേശിൽനിന്നുള്ള പൊലീസ് അറിയിച്ചിരുന്നു. കഴുത്തിൽ ബ്ലേഡ് കൊണ്ടുള്ള മുറിവും ഉണ്ടായിരുന്നു . സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നവീൻ ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിനായി വട്ടിയൂർക്കാവ് എസ്ഐ ഇന്ന് രാത്രി അരുണാചൽ പ്രദേശിലേക്കു പോകും. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബുധനാഴ്ചയോടെ ആര്യയുടെ ബന്ധുക്കൾക്കു വിട്ടുനൽകും.

black magic devi arya naveen