/kalakaumudi/media/media_files/2025/06/24/screenshot_20250624_115625_youtube-2025-06-24-11-58-37.jpg)
മലപ്പുറം : തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് പാണക്കാട് തറവാട്ടിലെത്തി സാദിക്കലി ശിഹാബ് തങ്ങളെ കണ്ടു. പച്ച ലഡു നൽകികൊണ്ടാണ് തങ്ങൾ ആര്യാടൻ ഷൗക്കത്തിനെ സ്വീകരിച്ചത്.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രചാരണം ആദ്യം തുടങ്ങിയത് മുസ്ലിം ലീഗ് ആണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വളരെ സജ്ജമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഒരുക്കിയത് . തനിക്ക് അനുഗ്രഹം നൽകിയിട്ടാണ് സാദിക്കലി തങ്ങൾ ഹജ്ജിനു പോയത്. ഫോൺ വഴി തനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സിപിഎം ഭരണത്തിൽ മനംനൊന്ത വോട്ടർമാരാണ് വിജയത്തിലേക്കുള്ള വഴി തുറന്നു തന്നതെന്ന് സാദിക്കലി തങ്ങൾ പറഞ്ഞു. കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഷൗക്കത്തിന്റെ വിജയം. ഏൽപ്പിച്ച ഉത്തരവാദിത്വം പ്രവർത്തകർ കൃത്യമായി നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ഈ വിജയം ഞങ്ങൾക്കെല്ലാവർക്കും ആത്മവിശ്വാസം തരുന്നതാണെന്നും തങ്ങൾ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുവാൻ ഷൗക്കത്തിന് സാധിക്കട്ടെ എന്നും സാധിക്കട്ടെ അദ്ദേഹം പറഞ്ഞു. തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ലീഗിന്റെ പിന്തുണയ്ക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിച്ചാണ് ആര്യാടൻ ഷൗക്കത്ത് മടങ്ങിയത്.