/kalakaumudi/media/media_files/2025/02/18/AaFhaSNvtpGlT7yIkT5O.jpg)
തിരുവനന്തപുരം: സമര പരമ്പരകള്‍ക്ക് ഒടുവില്‍ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതന കുടിശിക സര്‍ക്കാര്‍ അനുവദിച്ചു.
ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും.
അതേസമയം മൂന്ന് മാസത്തെ ഇന്‍സെന്റീവ് ഇപ്പോഴും കുടിശികയാണ്. വേതന കുടിശിക ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്.