അശാന്തം :  സംസ്ഥാന തല ചിത്രകലാ , മാധ്യമ  പുരസ്കാരങ്ങൾ സമ്മാനിച്ചു.

അശാന്തന്റെ ( വി കെ മഹേഷ് കുമാർ ) സ്മരണക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള അശാന്തം 2023 സംസ്ഥാന തല ചിത്രകലാ പുരസ്കാരം നാലാമത് എഡിഷന്റെ പുരസ്‌കാരങ്ങളും പ്രഥമ മാധ്യമ പുരസ്കാരവും വിതരണം ചെയ്തു

author-image
Shyam Kopparambil
New Update
SW

അശാന്തം 2023 മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി ഏറ്റുവാങ്ങുന്നു 

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി :  സമൂഹത്തിലെ തിൻമകൾക്കെതിരെ പ്രതികരിക്കുന്നവരാണ് കലാകാരന്മാരും സാഹിത്യകാരന്മാരുമെന്ന് പ്രൊഫ.എം കെ സാനു പറഞ്ഞു. 
ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തന്റെ ( വി.കെ മഹേഷ് കുമാർ ) സ്മരണക്കായി  ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്  ഏർപ്പെടുത്തിയിട്ടുള്ള അശാന്തം 2023 സംസ്ഥാന തല ചിത്രകലാ പുരസ്കാരം നാലാമത് എഡിഷന്റെ പുരസ്‌കാരങ്ങളും  പ്രഥമ  മാധ്യമ പുരസ്കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ ബാങ്ക് കലകളെ പ്രോത്സാഹിപ്പിക്കുന്നു എന്നത്  സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ്  എ വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് പി പ്രകാശ് , മോളി അശാന്തൻ , വൈസ് പ്രസിഡൻറ് എം ബി ലീലാവതി അമ്മ , അശാന്തം കൺവീനർ ബാലകൃഷ്ണൻ കതിരൂർ , ചിത്രകാരൻ പി കെ ഹരി , ബാങ്ക്  സെക്രട്ടറി ബിന്ദു വി പി എന്നിവർ പ്രസംഗിച്ചു.അശാന്തം 2023 ടൈറ്റിൽ അവാർഡ്, വിപിൻ വടക്കിനിയിലിനും,  ടി ആർ ഉദയകുമാർ, റിഞ്ചു.എം എന്നിവർക്ക് സ്പെഷ്യൽ ജൂറി അവാർഡും ജിബിൻ കളർലിമ , ബിനു കൊട്ടാരക്കര എന്നിവർക്ക്  കൺസോലേഷൻ അവാർഡും മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളിക്ക്  അശാന്തം  പ്രഥമ മാധ്യമ പുരസ്‌കാരവും ചടങ്ങിൽ സമ്മാനിച്ചു.സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു

 

kochi ernakulam Ernakulam News ernakulamnews