തിരുവനന്തപുരം:കൃഷിഭവന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ ആശ്രയ കേന്ദ്രങ്ങൾ വരുന്നു. അക്ഷയ സെന്ററുകൾക്ക് സമാനമായി എല്ലാ കൃഷിഭവൻ പരിധിയിയിലും ആശ്രയ കേന്ദ്രങ്ങൾ നിലവിൽ വരും. ഇവിടെ അക്ഷയ സെന്ററുകൾക്ക് സമാനമായ ഫീസ് ആണ് ഈടാക്കുക.കൃഷിയിടങ്ങളിൽ നേരിട്ടെത്തി നൽകുന്ന സേവങ്ങൾക്കും ഫീസ് ഈടാക്കും.
ആദ്യഘട്ടത്തിൽ കൃഷിക്കൂട്ടം,കൃഷിശ്രീ,അഗ്രോ സർവീസ് സെന്റർ,കാർഷിക കർമസേന തുടങ്ങിയവയിലൂടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.ചെറുകിട കർഷകർ കൂടുതലുള്ള പ്രദേശങ്ങളിൽ തുടങ്ങുന്ന ഈ പദ്ധതിയുടെ വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.