തിരുവനന്തപുരം : തിരുവനന്തപുരത്ത് ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച കേസില്‍ എഎസ്‌ഐ പ്രസന്നന് സസ്‌പെന്‍ഷന്‍ . കമ്മിഷണര്‍ തോംസണ്‍ ജോസ് ഇതു സംമ്പന്ധിച്ച ഉത്തരവിറക്കി.ജിഡി ചാര്‍ജ് എഎസ്‌ഐ ആയിരുന്ന പ്രസന്നന്‍ അമിതാധികാരം ഉപയോഗിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.കേസില്‍ പേരൂര്‍ക്കട എസ്‌ഐ എസ് ജെ പ്രസാദിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.തന്നെ മാനസികമായി പീഢിപ്പിച്ച പ്രസന്നന്റെ പേര് പലതവണ ബിന്ദു ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്ന ബിന്ദു ആവശ്യപ്പെട്ടിരുന്നു.ജിഡി ചാര്‍ജുളള പ്രസന്നന് കേസന്വേഷണത്തില്‍ ഇടപെടാനോ പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യാനോ ഉളള അധികാരം ഇല്ല എന്നിരിക്കെ അത് ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. പ്രസന്നന്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു വീട്ടില്‍ ജോലി ചെയിതിരുന്ന ആര്‍ ബിന്ദുവിനെതിരെ സ്വര്‍ണ്ണം മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമനാ ഡാനിയേലാണ് പരാതി നല്‍കിയത് .സ്വര്‍ണം നഷ്ടമായത് 18നും പരാതി നല്കിയത് 22നുമാണ് . ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ പോലീസ്സ്‌റ്റേഷനില്‍ ക്രൂരമായ ചോദ്യം ചെയ്യലിന് വിദേയയാക്കുകയും പിറ്റേന്ന് ഉച്ചവരെ അനധികൃതമായി തടഞ്ഞു വയ്ക്കുകയും ചെയ്തു.
ദളിത് സ്ത്രീയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയ കേസില്‍ എഎസ്‌ഐ പ്രസന്നന് സസ്‌പെന്‍ഷന്‍
കേസില്‍ പേരൂര്‍ക്കട എസ്‌ഐ എസ് ജെ പ്രസാദിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.തന്നെ മാനസികമായി പീഢിപ്പിച്ച പ്രസന്നന്റെ പേര് പലതവണ ബിന്ദു ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്ന ബിന്ദു ആവശ്യപ്പെട്ടിരുന്നു
New Update