വിദ്യാര്‍ഥിയെ ആളുമാറി മര്‍ദ്ദിച്ച എ.എസ്.ഐയെ സ്ഥലംമാറ്റി

ആരോപണ വിധേയനായ എഎസ്‌ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍  മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

author-image
Prana
New Update
kerala police kozhikode

പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. ആരോപണ വിധേയനായ എഎസ്‌ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍  മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

്എഎസ്‌ഐയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുളളത്. അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചു.പട്ടാമ്പി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്‌ഐ ജോയ് തോമസിനുണ്ടായിരുന്നത്.

 

kerala police Assault transfer