actor asif ali on hema committee report
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരിച്ച് നടന് ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്പില് അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നുവെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചു. റിപ്പോര്‍ട്ട് വായിക്കാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആസിഫ് പറഞ്ഞു. സിനിമ രംഗത്ത് എല്ലാവര്ക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നല്‍കിയവര്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു.