അടൂരില്‍ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍

ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. അസം മുരിഗാവോണ്‍ സ്വദേശി ഫക്രുദ്ദീന്‍ അലി(30)യെയാണ് ജില്ലാ ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

author-image
Prana
New Update
arrest
Listen to this article
0.75x1x1.5x
00:00/ 00:00

ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. അസം മുരിഗാവോണ്‍ സ്വദേശി ഫക്രുദ്ദീന്‍ അലി(30)യെയാണ് ജില്ലാ ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 11 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് പഴകുളം പൗദാസം മുക്കിന് സമീപത്തു നിന്നുമാണ് ഫക്രുദ്ദീന്‍ അലിയെ പോലീസ് പിടികൂടുന്നത്. 2023ല്‍ ഒക്ടോബറില്‍ 3.60 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഫക്രുദ്ദീനേയും ഭാര്യയേയും അടൂര്‍ വടക്കടത്തുകാവിലുള്ള വാടക വീട്ടില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.
ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അടൂര്‍ ഡിവൈഎസ്പി നിയാസിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ സിഐ ശ്യാം മുരളി, എസ്ഐ കെ എസ് ധന്യ, എസ്സിപിഒ സുനില്‍, സിപിഒമാരായ രാഹുല്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Drug Case Arrest