ഇസാബ് അലി
തൃക്കാക്കര: കാക്കനാട് ഒരുകിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ. ആസാം സ്വദേശി മൊഹദ് ഇസാബ് അലി (23 )നെ ഇൻഫോപാർക്ക് പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ചിറ്റേത്തുകര കെ.പി കുര്യൻ റോഡിന് സമീപത്തുനിന്നുമാണ് ഇൻഫോപാർക്ക് എസ്.ഐ എം റ്റി വിനോദ്,അസ്സിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, ഗിരീഷ്
എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്.അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപനക്കായി കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.അസമിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് ജില്ലയിലെത്തിച്ച് വില്പന നടത്തുന്നതാണ് പ്രതിയുടെ കച്ചവട രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.