മാതാപിതാക്കള്‍ക്കൊപ്പം പോകാൻ തയാറാകാതെ അസം ബാലിക; കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കുട്ടിക്ക് കുറച്ചു ദിവസങ്ങള്‍ കൂടി കൗണ്‍സിലിങ് നല്‍കും. തുടര്‍ന്നും മാതാപിതാക്കള്‍ക്കൊപ്പം പോയില്ലെങ്കില്‍ കുട്ടിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാണ് തീരുമാനം.

author-image
Vishnupriya
New Update
girl
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അമ്മയോട് പിണങ്ങി കഴക്കൂട്ടത്തു നിന്നു വീടു വിട്ടുപോയ ശേഷം വിശാഖപട്ടണത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തിച്ച പതിമൂന്നു വയസുകാരി അസം ബാലിക, വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയാറായില്ല. ഇതോടെ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കൊണ്ടുപോകാന്‍ എത്തിയ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ കുട്ടി കരഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് മാതാപിതാക്കളെ വീട്ടിലേക്കു മടക്കി അയച്ചു.

കുട്ടിക്ക് കുറച്ചു ദിവസങ്ങള്‍ കൂടി കൗണ്‍സിലിങ് നല്‍കും. തുടര്‍ന്നും മാതാപിതാക്കള്‍ക്കൊപ്പം പോയില്ലെങ്കില്‍ കുട്ടിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാണ് തീരുമാനം. കുട്ടിക്ക് പഠനത്തിനുള്ള സൗകര്യം ഉള്‍പ്പെടെ സിഡബ്ല്യുസി ഒരുക്കും. അതല്ല അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു പോകാനാണ് ആഗ്രഹമെങ്കില്‍ അവിടേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

CWC Assamese missing girl