കൊച്ചി: നിയമസഭാ പുസ്തകോൽസവത്തിന്റെ മുന്നോടിയായി എറണാകുളം, തൃശുർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖല പ്രാഥമികതല ക്വിസ് മത്സരം കൊച്ചി കുസാറ്റിൽ നടത്തി. മത്സര വിജയികൾ: സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം - അദ്വൈത് രമേഷ്, ഷിബില ടി (കല്ലടി എച്ച് എസ് എസ്, കുമരംപുത്തൂർ, മണ്ണാർക്കാട് ), രണ്ടാം സ്ഥാനം - അഭിനവ് ജൂബിൻ, പ്രദ കെ.ആർ ( എസ് എൻ ജി എച്ച് എസ് എസ് കാരമുക്ക്, തൃശൂർ), മൂന്നാം സ്ഥാനം - നയന പ്രകാശ്, തുഷാര പി.വി (ബി.ഡി എച്ച് എസ് എസ്, ഞരളല്ലൂർ, കിഴക്കമ്പലം, എറണാകുളം).കോളേജ് വിഭാഗം: ഒന്നാം സ്ഥാനം - മുഹമ്മദ് അമീൻ കെ എം , വൃന്ദ എസ് കെ ( കുസാറ്റ്, കൊച്ചി), രണ്ടാം സ്ഥാനം - ഗോകുൽ തേജസ് മേനോൻ, ഭാനു ലാൽ എസ് (കുസാറ്റ്, കൊച്ചി), മൂന്നാം സ്ഥാനം - നിഖിൽ സുന്ദർ എം, അലീന വി.കെ. (സേക്രട് ഹാർട്ട്, തേവര ) കെ.ജെ. മാക്സി എം എൽ എ ക്വിസ് മത്സരം ഉത്ഘാടനം ചെയ്തു.നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ദിനേശ് കുമാർ സ്കൂൾ തലവും അണ്ടർ സെക്രട്ടറി വിജേഷ് കോളേജ് തലവും ക്വിസ് മാസ്റ്റർമാർ ആയിരുന്നു.
അഞ്ച് മേഖലകളിലെ പ്രാഥമികതല മൽസരങ്ങൾക്കു ശേഷം ഡിസംബർ 9, 10 തീയതികളിൽ യഥാക്രമം സ്കൂൾ, കോളേജ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ രാവിലെയും ഉച്ചകഴിഞ്ഞുമായി നിയമസഭയിൽ നടത്തും.
നിയമസഭാ പുസ്തകോൽസവം:ക്വിസ് മത്സര വിജയികൾ
അഞ്ച് മേഖലകളിലെ പ്രാഥമികതല മൽസരങ്ങൾക്കു ശേഷം ഡിസംബർ 9, 10 തീയതികളിൽ യഥാക്രമം സ്കൂൾ, കോളേജ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ രാവിലെയും ഉച്ചകഴിഞ്ഞുമായി നിയമസഭയിൽ നടത്തും.
New Update