തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥി പ്രിയങ്ക വ്യക്തമായ ലീഡ് നേടിമുന്നേറുന്നു. ചേലക്കര മണ്ഡലത്തിൽ ഇടതുമുന്നണിയുടെ യു ആർ പ്രദീപ് ലീഡ് ചെയ്യുമ്പോൾ പാലക്കാട് മണ്ഡലത്തിൽ യുഡിഫ്ന്റെ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നേടി മുന്നേറുന്നു.
വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കും എന്ന പ്രതീക്ഷയിലാണ്. ഭരണവിരുദ്ധ വികാരങ്ങളും വിവാദങ്ങളും തുണയാകും എന്ന് യുഡിഫ്. അതെ സമയം എല്ലാ മണ്ഡലങ്ങളിലും മികച്ചപ്രകടനം പുറത്തെടുക്കാനാകുമെന്നു ബിജെപിയും കരുതുന്നു