/kalakaumudi/media/media_files/2026/02/10/suresh-malam-2026-02-10-12-10-52.jpg)
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ സുരേഷുമായി സംസാരിച്ചതായാണ് വിവരം. യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.
ദീർഘകാലമായി സിപിഎമ്മുമായി അകന്നുനിൽക്കുകയാണ് എ സുരേഷ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സുരേഷുമായി ബന്ധപ്പെട്ടത്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ സുരേഷ് തീരുമാനം അറിയിച്ചിട്ടില്ല.
സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളിൽ ഒന്നാണ് മലമ്പുഴ. വിഎസിന്റെ ഏറെ അടുപ്പക്കാരനായ സുരേഷ് മത്സരിക്കുന്നതോടെ മലമ്പൂഴയിൽ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ഇകെ നായനാരും വിഎസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതൽ 2016വരെ നാലുതവണ വിഎസ് മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയം തേടി. കഴിഞ്ഞ തവണ എ പ്രഭാകരനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 25,000ൽപ്പരം വോട്ടുകൾക്കായിരുന്നു ഇടതുമുന്നണിയുടെ വിജയം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
