നിയമസഭാ തെരഞ്ഞെടുപ്പ് ;പ്രചാരണത്തിന് തുടക്കം കുറിച്ച് ബി ജെ പി

രാവിലെ പ്രധാനമന്ത്രിയുടെ മൻകീ ബാത് പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിലുൾപ്പെടുന്ന കാലടി വാർഡിൽ ചുവരെഴുത്ത് നടത്തിയത്

author-image
Devina
New Update
nemam

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ചത്. നമുക്ക് വേണം വികസിത നേമം എന്നെഴുതിയാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടത്.

രാവിലെ പ്രധാനമന്ത്രിയുടെ മൻകീ ബാത് പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിലുൾപ്പെടുന്ന കാലടി വാർഡിൽ ചുവരെഴുത്ത് നടത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതിനാൽ സ്ഥാനാർത്ഥിയുടെ പേര് എഴുതിയിട്ടില്ല.

ഇതിനായി സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്.നേമം മണ്ഡലത്തിൽ ഇത്തവണ താൻ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നതിനായി സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലും നേമത്ത് രാജീവ് ചന്ദ്രശേഖറുടെ പേരാണുള്ളത്. ബിജെപി ഇത്തവണ വിജയപ്രതീക്ഷ വെച്ചു പുലർത്തുന്ന എ ക്ലാസ് മണ്ഡലമാണ് നേമം.