നിയമസഭാ തെരഞ്ഞെടുപ്പ് ;കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന്

മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതി ജില്ലാ കോൺഗ്രസ് നേതൃത്വങ്ങളുമായി ചർച്ച നടത്തും.കെപിസിസി നേതൃത്വവുമായും സ്‌ക്രീനിങ് കമ്മിറ്റി പ്രത്യേകം ചർച്ച നടത്തും

author-image
Devina
New Update
congress shas

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഹൈക്കമാൻഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിലെത്തും. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതി ജില്ലാ കോൺഗ്രസ് നേതൃത്വങ്ങളുമായി ചർച്ച നടത്തും.ജില്ലകളിലെ സാധ്യതകൾ വിലയിരുത്തുക ലക്ഷ്യമിട്ടാണ് ഡിസിസിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. കെപിസിസി നേതൃത്വവുമായും സ്‌ക്രീനിങ് കമ്മിറ്റി പ്രത്യേകം ചർച്ച നടത്തും.

 ഈ മാസം പകുതിയോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. നേരത്തെ മധുസൂദൻ മിസ്ത്രി കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് 'കടക്ക് പുറത്ത്' ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.

അധികാര ധാർഷ്ട്യം പ്രചരണ വിഷയമാക്കുകയാണ് ലക്ഷ്യം. സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നതിനായി 'കടക്ക് പുറത്ത്' എന്ന പേരിൽ വൈബ്‌സൈറ്റും ക്രമീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ മാധ്യമം വഴി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സർക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കിയിട്ടുണ്ട്.