/kalakaumudi/media/media_files/2026/02/17/congru-2026-02-17-11-51-48.jpg)
തിരുവനന്തപുരം: രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാൻ കോൺഗ്രസ്. പ്രചാരണത്തിനായി രാഹുൽ, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ കേരളത്തിലെത്തും. റോഡ് ഷോ, സമ്മേളനങ്ങൾ എന്നിവയിൽ ഇവർ പങ്കെടുക്കും.യുവാക്കൾ, പ്രഫഷനലുകൾ തുടങ്ങി വിവിധ വിഭാഗങ്ങളുമായി രാഹുൽ, പ്രിയങ്ക ഉൾപ്പടെയുള്ളവരുടെ സംവാദവും പരിഗണനിയിലുണ്ട്.
സംസ്ഥാന നേതൃനിരയ്‌ക്കൊപ്പം ദേശീയ നേതാക്കളെയും സജീവമായി പങ്കെടുപ്പിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് ലക്ഷ്യം. പതിവുരീതിയിലുള്ള പ്രചാരണത്തിനുപുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇക്കുറി ഉപയോഗിക്കും, സ്ത്രീകൾ, കർഷകർ, ചെറുകിട ഇടത്തരം കച്ചവടക്കാർ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലേക്ക് കടന്നുചൊല്ലുന്ന പ്രചാരണത്തിന് രൂപം നൽകുകയും ചെയ്യും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
