നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണത്തിൽ മുൻകൈ നേടാനാണ് കോൺഗ്രസ് നീക്കം

author-image
Devina
New Update
congre

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസിൽ ഇന്ന് നിർണായക യോഗങ്ങൾ. സ്ഥാനാർഥി നിർണയം, മുന്നണി വിപുലീകരണം എന്നിവ ഇന്ന് ചർച്ചയാകും. കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇന്ന് നടക്കും.

കോൺഗ്രസ് പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൺവീനർ ഷാഫി പറമ്പിൽ എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണത്തിൽ മുൻകൈ നേടാനാണ് കോൺഗ്രസ് നീക്കം. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന്റെ എല്ലാ സിറ്റിംഗ് എം.എൽ.എമാരും വീണ്ടും മത്സരിച്ചേക്കും. തൃപ്പൂണിത്തുറയിൽ കെ ബാബുവും മത്സരിക്കാൻ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നേരത്തെ, മത്സര രംഗത്തു നിന്നു മാറാൻ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് പുറമെ നിലവിൽ 20 കോൺഗ്രസ് എംഎൽഎമാരാണുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് ഒഴികെ കോൺഗ്രസിന്റെ എല്ലാ സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരിപ്പിക്കാൻ ആണ് നീക്കം.