നിയമസഭാ തെരഞ്ഞെടുപ്പ് ; ഇടതുമുന്നണി നേതൃയോഗം 23 ന്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആലോചനകളിലേക്കു കടക്കാൻ ഇടതുമുന്നണി നേതൃയോഗം 23 ന് ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം. 21 ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും നിർവാഹക സമിതിയോഗങ്ങളുമുണ്ട്.

author-image
Devina
New Update
cpm

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആലോചനകളിലേക്കു കടക്കാൻ ഇടതുമുന്നണി നേതൃയോഗം 23 ന് ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം.

 21 ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും നിർവാഹക സമിതിയോഗങ്ങളുമുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ച മുന്നണിയോഗത്തിലല്ല നടക്കുക.

 ഓരോ പാർട്ടിയുമായും സിപിഎം നേതൃത്വം ഒറ്റയ്ക്കാണ് സംസാരിക്കുക. 23 മുതൽ നിയമസഭ സമ്മേസനമുള്ളതിനാൽ പ്രധാനപ്പെട്ട നേതാക്കളെലാം തലസ്ഥാനത്തുണ്ട്.

ഘടകകക്ഷികളുമായി ചർച്ച നടത്താനുള്ള സമയക്രമം മുന്നണിയോഗത്തിൽ ധാരണയാകും. എന്നാൽ ജെഡിഎസ്, ആർജെഡി എന്നീ പാർട്ടികളിൽ നിന്ന് ഓരോ സീറ്റ് ഏറ്റെുക്കാനുള്ള ആലോചന സിപിഎമ്മിലുണ്ട്.

സീറ്റുകൾ വച്ചുമാറുന്നതിനെക്കുറിച്ചും ഏറ്റെടുക്കേണ്ടതിനെക്കുറിച്ചുമുള്ള ആലോചന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ നടക്കും.

 മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടികൾ. അവസാന മുന്നണിയോഗമാകും 23 ലേത്.