വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചാണ് പ്രിയങ്ക മത്സരിച്ചതെന്ന് ആരോപിച്ച് വയനാട് സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ സമീപിച്ചത്.
പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചെന്നാണ് ആരോപണം.
ഹര്‍ജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പ്രാഥമിക വാദം നടക്കും.