കാക്കനാട് : കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.ബി.പി.സി.എൽ കമ്പനിയിൽ കരാർ ജോലിക്ക് വരുന്ന തൊഴിലാളികൾക്ക് ലേബർ കാർഡ് കൊടുക്കുന്നതിനാണ് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.എറണാകുളം വിജിലൻസ് എസ്. പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണ് 'ഓഫീസിൽ പ്രതിയെ പിടികൂടിയതിന് പിന്നാലെ അജീദ് കുമാറിന്റെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. കേരളത്തിൽ 7 ജില്ലകളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് കൈക്കൂലിയുമായി കേരള വിജിലൻസ് പിടികൂടുന്നത്..പ്രതിയെ നേരത്തെയും പരാതികളുണ്ടായിരുന്നതായി വിജിലൻസ് എസ് പി എസ് ശശിധരൻ പറഞ്ഞു.