നട്ടെല്ലിനുള്ള ശസ്ത്രക്രിയയിൽ പുതിയ അറിവുകൾ പങ്കുവെച്ച് ആസ്റ്റർ മിംസ് കോട്ടക്കൽ

എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ ട്രെയിനിംഗ് സ്ഥാപനമായ എസ്പീനിയ (ജര്‍മ്മനി) യുടെ അംഗീകൃത ട്രെയിനിംഗ് സെന്റര്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം തുടങ്ങി

author-image
Devina
New Update
mims


നട്ടെല്ലിന്റെ ശസ്ത്രക്രിയയിൽ നൂതനമായ അറിവുകളും ചികിത്സാ രീതികളും പങ്കുവെച്ചു കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയായ എൻഡോസ്‌കോപ്പിക് സ്‌പൈൻ സിംപോസിയം സമാപിച്ചു

. നട്ടെല്ല് സംബന്ധമായ ചികിത്സയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പഠനക്ലാസ്സുകളും, തത്സമയ ശസ്ത്രക്രിയകളും, നൂതനമായ എൻഡോസ്‌കോപ്പിക് രീതികളുമായി ബന്ധപ്പെട്ട് വീഡിയോ പ്രസന്റേഷനുമെല്ലാം ഉൾപ്പെട്ട സിംപോസിയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.

ആഗോളതലത്തിൽ ഏറ്റവും ശ്രദ്ധേയമായ എൻഡോസ്‌കോപ്പിക് സ്‌പൈൻ ട്രെയിനിംഗ് സ്ഥാപനമായ എസ്പീനിയ (ജർമ്മനി) യുടെ അംഗീകൃത ട്രെയിനിംഗ് സെന്റർ കോട്ടക്കൽ ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

 റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗിന്റെ (എഫ് ആർ സി എസ്) അംഗീകാരമുള്ള എസ്പീനിയയുടെ ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിനിംഗ് സെന്റർ കൂടിയാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സി എം ഇ യുടേയും എസ്പീനിയ ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ബഹു. എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു

. കോട്ടക്കൽ ആസ്റ്റർ മിംസിന്റെ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. ഹരി പി എസ് സ്വാഗതം പറഞ്ഞു. ആസ്റ്റർ മിംസ് കോട്ടക്കലിലെ സീനിയർ കൺസൽട്ടന്റ് ഓർത്തോപീഡിക് & സ്‌പൈൻ സർജൻ ഡോ. ഫൈസൽ എം. ഇഖ്ബാൽ, കൺസൽ ട്ടന്റ് ന്യൂറോ & സ്‌പൈൻ സർജറി ഡോ. ഷാജി കെ. ആർ, എന്റോസ്കോപിക് സ്‌പൈൻ സ്പെഷ്യലിസ്റ്റുമാരായ ഡോ. സതീഷ് ചന്ദ്ര ഗോരെ, ഡോ. ഗിരീഷ് ധത്തർ തുടങ്ങി ഇന്ത്യയിലെ പ്രശസ്തരായ ഡോക്ടർമാരും സംബന്ധിച്ചു.