/kalakaumudi/media/media_files/2026/02/09/murari-thanthri-2026-02-09-10-14-19.jpg)
കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ പെൺകുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി രാജൻ ബാബുവിനായി അന്വേഷണം ഊർജിതമാക്കി. ബാധ ഒഴിപ്പിക്കിലനായി അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു പെൺകുട്ടി.
റീൽസ് ഇട്ട് സാമൂഹികമാധ്യമങ്ങളിൽ താരമായ ആളാണ് രാജൻ ബാബു വെണ്ടാർ സ്വദേശിയായ രാജൻ ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്. ഇന്നലെ രാവിലെ ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെൺകുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി.
തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെൺകുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി.ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. ഇയാളുടെ ഫോൺ സംഭവത്തിന് പിന്നാലെ സ്വിച്ച് ഓഫ് ആണ്. പ്രതി ഉന്നതബന്ധങ്ങൾ ഉളള ആളായതിനാൽ അതൊക്കെ ഉപയോഗിച്ച് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
