വാലിക്കോണം ഭദ്രകാളിക്ഷേത്രത്തിൽ അശ്വതി ഉത്സവം13 മുതൽ 22 വരെ

വാലിക്കോണം ഭദ്രകാളിക്ഷേത്രത്തിലെ അശ്വതി ഉത്സവം 13 മുതൽ 22 വരെ നടക്കും; ഒന്നാം ഉത്സവദിവസം വൈകിട്ട് ഏഴിന് തൃക്കൊടിയേറ്റ് തുടർന്ന് കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭം.

author-image
Devina
New Update
kaali

തോന്നയ്ക്കൽ: വാലിക്കോണം ഭദ്രകാളിക്ഷേത്രത്തിലെ അശ്വതി ഉത്സവം 13 മുതൽ 22 വരെ നടക്കും; ഒന്നാം ഉത്സവദിവസം വൈകിട്ട് ഏഴിന് തൃക്കൊടിയേറ്റ് തുടർന്ന് കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭം.

 14ന് രാത്രി ഏഴിന് നൃത്തപരിപാടി, 15 ന് രാവിലെ 8.30 ന് പറയ്‌ക്കെഴുന്നള്ളത്ത്, രാത്രി 9.30 ന് ഭജനാമൃതം, 16 ന് രാത്രി ഏഴിന് ബാലെ, 17 ന് അഞ്ചിന് ആഭരണഘോഷയാത്ര.

18 ന് രാത്രി എട്ടരയ്ക്ക് ഭജന, 19 ന് രാത്രി ഏഴിന് കൊന്നുതോറ്റ്, 21 ന് രാവിലെ 8.30 ന് സമൂഹപൊങ്കാല, 22 ന് 2.30 ന് ആറാട്ട് ഘോഷയാത്ര ഗരുഡൻതൂക്കം.