ആദ്യം ബോംബാണെന്ന് കരുതി, തുറന്നപ്പോൾ സ്വർണവും വെള്ളിയും; കണ്ണൂരിൽ നിധി കണ്ടെത്തി

17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിങ്ങനെയാണ് കുടത്തിനുള്ളിലെ വസ്തുക്കളുടെ കണക്കുകൾ.

author-image
Anagha Rajeev
New Update
nidhi
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടെ നിധി കണ്ടെത്തി. ചെങ്ങളായി പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് കുടം തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത്. ആഭരണങ്ങളും നാണയങ്ങളും ആണ് കുടത്തിലിനുള്ളിലുള്ളത്.

17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിങ്ങനെയാണ് കുടത്തിനുള്ളിലെ വസ്തുക്കളുടെ കണക്കുകൾ. മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

Treasure kannur