കായികതാരമായ ദളിത് പെണ്‍കുട്ടിക്ക് പീഡനം: 14 പേര്‍ അറസ്റ്റില്‍

13 വയസ് മുതല്‍ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ എംഎഫ്‌സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു.

author-image
Prana
New Update
rape case.

പത്തനംതിട്ടയില്‍ കായിക താരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം 14 പേര്‍ അറസ്റ്റില്‍. കൂട്ട ബലാത്സംഗത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സിഡബ്ല്യുസിക്ക് മുന്‍പാകെ 18 കാരി നടത്തിയത്. 13 വയസ് മുതല്‍ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ എംഎഫ്‌സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, ഇലവുംതിട്ട സ്‌റ്റേഷനിലായി അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്‌സാ കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നുണ്ട്.  അഞ്ച് വര്‍ഷത്തെ പീഡന വിവരങ്ങളാണ് പെണ്‍കുട്ടിയില്‍ നിന്ന് പൊലീസിന് കിട്ടിയത്. പ്രതികളില്‍ പലരും നാട്ടില്‍ പോലുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അന്വേഷണവും വെല്ലുവിളി നിറഞ്ഞതാണ്. ആണ്‍സുഹൃത്താണ് സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരായക്കിയത്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളും അടക്കം കൂടുതല്‍ പേര്‍ പിന്നീട് ചൂഷണത്തിനിരയാക്കി. കായിക താരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ദുരുപയോഗം ചെയ്‌തെന്നാണ് പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ദരിദ്രകുടുംബത്തില്‍ ജനിച്ച കുട്ടിയുടെ കുടുംബസാഹര്യവും പ്രതികള്‍ ചൂഷണം ചെയ്യുകയായിരുന്നു.
13 വയസ്സുള്ളപ്പോഴാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. അവര്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ചു. പിന്നീട് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തില്‍ കൂടെ പഠിച്ചവര്‍ പിന്നീട് ഉപരിപഠനത്തിനായി ചേര്‍ന്നപ്പോള്‍ അവിടെയുള്ള സഹപാഠികളും പെണ്‍കുട്ടിയെ ചൂഷണം ചെയ്തു. 60ലധികം പേരുടെ വിവരങ്ങള്‍ സിഡബ്ല്യുസിക്ക് ലഭിച്ച മൊഴിയില്‍ നിന്ന് പൊലീസിനു കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പോലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്. അച്ഛന്റെ ഫോണിലൂടെ ആയിരുന്നു പെണ്‍കുട്ടി പ്രതികളുമായി ആശയവിനിമയം നടത്തിയിരുന്നത്. പെണ്‍കുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിയാനായി. എന്നാല്‍ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ വീട്ടിലുള്ളവര്‍ പോലും പെണ്‍കുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല. മഹിളാ സമഖ്യ സൊസൈറ്റിക്ക് നല്‍കിയ വിവരമാണ് കേസിന്റെ ചുരുളഴിച്ചത്.
60ലധികം പേര്‍ക്കെതിരെ മൊഴിയുണ്ടെങ്കിലും 42 പേരെയാണ് നിലവില്‍ പൊലീസിനെ തിരിച്ചറിയാനായത്. കായികതാരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത പരിശീലകരും കേസില്‍ പ്രതികളാകും. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവര്‍ മാത്രമല്ല പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ വ്യാപകമായി പങ്കുവെച്ചവരും കേസില്‍ പ്രതികള്‍ ആകുമെന്ന് പൊലീസ് പറയുന്നു.

athlete pocso Rape Case pathanathitta Arrest