/kalakaumudi/media/media_files/2025/12/28/4adb86c9-b271-4f1f-831b-d854c76e20e8-2025-12-28-22-11-08.jpg)
തിരുവനന്തപുരം: നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ ഭാവിയിലെ വികസനത്തിന് ആണവോര്‍ജം അത്യാവശ്യമാണെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍. റഷ്യയില്‍ ന്യൂക്ലിയര്‍ ഇന്‍ഡസ്ട്രി നിലവില്‍ വന്നതിന്റെ എണ്‍പതാം വാര്‍ഷികാത്തൊടാനുബന്ധിച്ചു നടത്തുന്ന ആറ്റം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സമാധാന ആവശ്യത്തിനുള്ള ആണവ സാങ്കേതികവിദ്യകള്‍, ആധുനിക റിയാക്ടര്‍ വികസനം, ദീര്‍ഘകാല പങ്കാളിത്തങ്ങളിലൂടെ അന്താരാഷ്ട്ര സഹകരണം എന്നിവയില്‍ ഇന്ത്യയും റഷ്യയും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. തോറിയം പോലുള്ള അപൂര്‍വ ഭൂമിധാതു വിഭവങ്ങള്‍ ശാസ്ത്രീയ പുരോഗതി, പരിസ്ഥിതി സംരക്ഷണം, ദീര്‍ഘകാല നയരൂപീകരണം എന്നിവ സംയോജിപ്പിച്ച സന്തുലിത സമീപനത്തിലൂടെ കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വ ഭൂമിധാതുക്കളുമായി ബന്ധപ്പെട്ട ഗവേഷണം, വിദ്യാഭ്യാസം, മൂല്യവര്‍ധിത വ്യവസായങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിന് സാമ്പത്തികമായും സാങ്കേതികമായും നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ എംപി എ. സമ്പത്ത്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, മാധ്യമപ്രവര്‍ത്തകന്‍ കെ. പി. മോഹനന്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ ന്യൂക്ലിയര്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഓഫീസര്‍ ഇന്‍ ചാര്‍ജ് വി. സതീഷ്, ഡോ. ജോസുകുട്ടി എബ്രഹാം, ദക്ഷിണേഷ്യയിലെ റോസാറ്റം പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി കെസെനിയ എല്‍ക്കിന, റഷ്യയുടെ ഓണററി കോണ്‍സുല്‍ രതീഷ് സി നായര്‍ എന്നിവര്‍ സംസാരിച്ചു.
വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ സെമിനാറുകള്‍, മത്സരങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. റഷ്യന്‍ സ്റ്റേറ്റ് കോര്‍പറേഷന്‍ റോസാറ്റവുമായി സഹകരിച്ചാണ് ആറ്റം ഫെസ്റ്റിവല്‍ സഘടിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
